KOYILANDY DIARY.COM

The Perfect News Portal

രണ്ടാം ടെസ്റ്റ്: ഇന്ത്യയ്ക്ക് 304 റണ്‍സിന്റെ ലീഡ്

കിങ്സ്റ്റണ്‍: വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് പൂര്‍ണമായും ഇന്ത്യയുടെ നിയന്ത്രണത്തില്‍. ലോകേഷ് രാഹുലിന്റെ ഉജ്ജ്വല സെഞ്ച്വറി പ്രകടനത്തോടെ (158) വ്യക്തമായ ബാറ്റിങ് അടിത്തറയിട്ട ഇന്ത്യ മധ്യനിര താരങ്ങളുടെ ശരാശരി സംഭാവനകള്‍ കൂടി ഉപയോഗപ്പെടുത്തി ലീഡുയര്‍ത്തി. മൂന്നാം ദിവസം കളി അവസാനിക്കുമ്ബോള്‍ ഇന്ത്യ 500 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തു. ഒമ്ബത് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യയുടെ നേട്ടം. ഇതോടെ 304 റണ്‍സിന്റെ കൂറ്റന്‍ ലീഡാണ് വിന്‍ഡീസിന് മുമ്ബില്‍ ഇന്ത്യ വെച്ചത്. ലോകേഷിന് പുറമെ ചേതേശ്വര്‍ പൂജാര 46ഉം ക്യാപ്റ്റന്‍ വിരാട് കോഹ്ലി 44ഉം റണ്‍സെടുത്ത് പുറത്തായിരുന്നു. പിന്നീട് മുന്നാം ദിനം അജിംഗ്യ രഹാനെയുടെ 108 റണ്‍സിന്റെ പ്രകടനവും ഇന്ത്യയ്ക്ക് കരുത്തായി. ചേതേശ്വര്‍ പൂജാരയും കോഹ്ലിയും പുറത്തായതിന് പിന്നാലെ രഹാനെ പോരാട്ടം ഏറ്റെടുക്കുകയായിരുന്നു. 47 റണ്‍സെടുത്ത വൃദ്ധിമാന്‍ സാഹയും ഇന്ത്യന്‍ ഇന്നിംഗ്സിന് കരുത്തായി.

 

Share news