യുവതീ യുവാക്കൾക്ക് റോട്ടറി ക്ലബിന്റെ ആഭിമുഖ്യത്തില്‍ വിവാഹം നടത്തികൊടുക്കുന്നു

കോഴിക്കോട്: സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന യുവതീ യുവാക്കളുടെ വിവാഹം റോട്ടറി ക്ലബിന്റെ ആഭിമുഖ്യത്തില്‍ നടത്തികൊടുക്കുന്നു. സമൂഹ വിവാഹമായല്ലാതെ രക്ഷിതാക്കളുടെ നിര്‍ദേശങ്ങള്‍ക്ക് വിധേയമാ യാണ് വിവാഹം നടത്തിക്കൊടുക്കുകയെന്ന് ഭാരവാഹികള്‍ പറഞ്ഞു. മാതാപിതാക്കള്‍ മുഖേന മാത്രമേ വിവാഹം നടത്തൂ. മാര്‍ച്ച് ഒന്നു മുതല്‍ 31 നിശ്ചയിച്ച വിവാഹങ്ങളാണ് നടത്തിക്കൊടുക്കുക.
ചക്കോരത്തുകുളം റോട്ടറി ഹാളാണ് വിവാഹവേദി. എല്ലാ ജാതിമതസ്ഥര്‍ക്കും വിവാഹങ്ങള്‍ നടത്തിക്കൊടുക്കും.
100 പേര്‍ക്കുള്ള സദ്യ, ഒരു ഗ്രാം തൂക്കമുള്ള താലി, വെള്ളിമാല, സ്റ്റേജ് ഡെക്കറേഷന് എന്നിവയും സൗജന്യമായി ഏര്‍പ്പെടുത്തും.

വിവാഹ അപേക്ഷയ്ക്കൊപ്പം സ്ഥലം എം.എല്‍.എ യുടെയോ വാര്‍ഡ് കൗണ്‍സിലറുടെയോ സാക്ഷ്യപത്രം ഉണ്ടാവണം.
വിവാഹ പദ്ധതിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ചക്കോരത്തുകുളം റോട്ടറി ഓഫീസുമായി ബന്ധപ്പെടാം.സി. മോഹന്‍, രാഹുല്‍ കെ.നായര്‍, എ. മണി തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

