യുവമോർച്ച ആയിരം വൃക്ഷ തൈകൾ നടീൽ
കൊയിലാണ്ടി: ജൂൺ 5 പരിസ്ഥിതി ദിനത്തിൽ യുവമോർച്ച കൊയിലാണ്ടി മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന 1001 വൃക്ഷതൈ നടീൽ യുവമോർച്ച സംസ്ഥാന പ്രസിഡൻറ് സി.ആർ. പ്രഫുൽ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. യുവമോർച്ചകൊയിലാണ്ടി മണ്ഡലം പ്രസിഡൻ്റ് അഭിൻ അശോകൻ, ജില്ല സേവാസെൽ കോർഡിനേറ്റർ അമൽ ഷാജി വി എം, ബി.ജെ.പി.മണ്ഡലം ജനറൽ സെക്രട്ടറി ഉണ്ണികൃഷ്ണൻ മുത്താമ്പി, നഗരസഭാ കൗൺസിലർ കെ.കെ. വൈശാഖ്, അരുൺ ചെറിയമങ്ങാട്, പി.പി. സന്തോഷ്, തുടങ്ങിയവർ പങ്കെടുത്തു.

