യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ സപ്ലൈ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

വടകര: റേഷന്‍ അരി വിതരണം പുനഃസ്ഥാപിക്കുക, ഭക്ഷ്യ സുരക്ഷ നിയമം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ സപ്ലൈ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.
ജില്ലാ ജനറല്‍ സെക്രട്ടറി ദിപിന് ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച ജില്ല വൈസ് പ്രസിഡന്റ് സിനൂപ് രാജ്, ജില്ലാ സെക്രട്ടറി എം.കെ.അനീഷ് , ബി.ജെ.പി. സംസ്ഥാന കൗണ്‍സില്‍ അംഗം എം.സി.അശോകന് എന്നിവര്‍ സംസാരിച്ചു.
