യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്ത യുവാവ് റിമാന്‍ഡില്‍

പയ്യോളി: ബ്ളാക്ക്മെയില്‍ ചെയ്ത് ഭര്‍തൃമതിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ പയ്യോളി പൊലീസ് അറസ്റ്റ് ചെയ്ത യുവാവ് റിമാന്‍ഡില്‍. നന്തി കടലൂരിലെ കുതിരോടി സിറാജിനെയാണ് (33) മുന്‍സിഫ് മജിസ്ട്രേറ്റ് റിമാന്‍ഡ് ചെയ്തത്. കടം നല്കിയ 75,000 രൂപ തിരികെ ചോദിച്ചപ്പോള്‍ നഗ്നഫോട്ടോ കൈവശമുണ്ടെന്നു പറഞ്ഞ് യുവതിയെ ഭീഷണിപ്പെടുത്തിയതായും ഒരു ലക്ഷം രൂപ വീണ്ടും ആവശ്യപ്പെട്ടതായും പറയുന്നു.
ചോദിച്ച പണം തന്നില്ലെങ്കില്‍ നഗ്നഫോട്ടോ പുറത്തുവിടുമെന്നു പറഞ്ഞ് യുവതിയുടെ നാലു പവന് ആഭരണം കൈക്കലാക്കുകയും വീട്ടില്‍ അതിക്രമിച്ചുകയറി പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഗള്‍ഫിലുള്ള ഭര്‍ത്താവിന് മൊബൈലില്‍ അശ്ളീലച്ചുവയുള്ള ശബ്ദസന്ദേശം അയച്ചുവെന്നുമാണ് യുവതിയുടെ പരാതി.
