യുവഗായിക വിഷ്ണുമായയെ ആദരിച്ചു

കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവ് ദേവസ്വത്തിന്റെ ആഭിമുഖ്യത്തില്‍ നടന്നുവന്ന തൃക്കാര്‍ത്തിക സംഗീതോത്സവത്തിന്റെ സമാപനവേളയില്‍ പ്രശസ്ത യുവഗായിക വിഷ്ണുമായയെ ആദരിച്ചു. കളേഴ്സ് ടി.വി. റിയാലിറ്റിഷോയിലെ റൈസിങ്ങ് സ്റ്റാര്‍ 2-ല്‍ റണ്ണര്‍അപ്പ് ആയ വിഷ്ണുമായക്ക് കെ.ദാസന് എം.എല്‍.എ. പുരസ്കാരം സമര്‍പ്പിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. ട്രസ്റ്റിബോര്‍ഡ് ചെയര്മാന് പുനത്തില്‍ നാരായണന് കുട്ടിനായര്‍ അദ്ധ്യക്ഷത വഹിച്ചു.
മലബാര്‍ ദേവസ്വം ബോര്‍ഡ് കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണര്‍ അജയകുമാര്‍ പൊന്നാടയണിയിച്ചു. ട്രസ്റ്റിബോര്ഡങ്ങളായ കീഴയില് ബാലന് നായര്‍, മുണ്ടക്കല്‍ ഉണ്ണികൃഷ്ണന് നായര്‍, ഇളയിടത്ത് വേണുഗോപാല്‍, പ്രമോദ് തുന്നോത്ത്, പി.കെ.ബാലകൃഷ്ണന്, ടി.കെ.രാജേഷ്, എക്സി. ഓഫീസര്‍ യു.വി.കുമാരന് എന്നിവര്‍ സംസാരിച്ചു.
