മദ്യപിച്ച് വാഹനമോടിക്കുന്നുവെന്ന പരാതി; ബസ് ജീവനക്കാരെ പരിശോധിച്ച് പോലീസ്

മുളകുന്നത്തകാവ്: ബസ് ജീവനക്കാര്‍ മദ്യപിച്ച് വാഹനമോടിക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് പോലീസ് പരിശോധന തുടങ്ങി. തൃശൂര്‍ -മെഡിക്കല്‍ കോളജ് റൂട്ടിലെ ചില ഡ്രൈവര്‍മാരും, കണ്ടക്ടര്‍മാരുമാണ് സ്ഥിരമായി മദ്യപിച്ചെത്തുകയും യാത്രക്കാരോട് മോശമായി പെരുമാറുന്നുവെന്നും പോലീസില്‍ പരാതി നല്‍കിയത്. ഇതിനെ തുടര്‍ന്ന് എസ്ഐ അരുണ്‍ഷായുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം രാവിലെ ആറുമുതല്‍ പരിശോധന തുടങ്ങി.
ബ്രീത്ത് അനലെസൈര് യന്ത്രം ഉപേയാഗിച്ചുള്ള പരിശോധനയില്‍ തുടക്കത്തില്‍ ആരും പിടിയിലായിട്ടില്ല. ഇവര്‍ നല്കിയ സൂചനയെ തുടര്‍ന്ന് ബസുമായി വന്ന ചില ഡ്രൈവര്‍മാരും, കണ്ടക്ടര്‍മാരും ബസ് പാതി വഴിയില്‍ നിര്‍ത്തി മുങ്ങിയെന്നും പിന്നീട് മറ്റു ജീവനക്കാര്‍ വന്നാണ് ബസിന്റെ യാത്ര പൂര്‍ത്തിയാക്കിയതെന്ന് പറയുന്നു. ദീര്‍ഘദൂര യാത്രബസുകളിലാണ് സാധരണ ഇത്തരം പരിശോധനകള്‍ നടത്താറുള്ളത്.

