മൗവ്വഞ്ചേരി – കുനിയില്‍ പീടിക റോഡ് ഗതാഗതത്തിനായി തുറന്നു

വളയം: വളയം ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ടാറിംഗ് പൂര്‍ത്തിയാക്കിയ മൗവ്വഞ്ചേരി – കുനിയില്‍ പീടിക റോഡ് ഗതാഗതത്തിനായി തുറന്നു. വളയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് എം.സുമതി റോഡിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്‍റ് എന്‍.പി.കണ്ണന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ ടി.എം.വി.അബ്ദുള്‍ഹമീദ്, മുംതാസ് കുഴിക്കണ്ടി, പി.പി.അനില്‍, പി.കെ.സലിം എന്നിവര്‍ സംസാരിച്ചു.
