മൊബൈല്‍ ഫോണ്‍ ഷോറൂമിലെ സെക്യൂരിറ്റി ജീവനക്കാരന് മര്‍ദനമേറ്റു

കൊയിലാണ്ടി: സ്വകാര്യ മൊബൈല്‍ ഫോണ്‍ ഷോറൂമിലെ സെക്യൂരിറ്റി ജീവനക്കാരനെ ഒരു സംഘമാളുകള്‍ മര്‍ദിച്ചു. പെരുവട്ടൂര്‍ സ്വദേശി ബാബുവിനാണ് മര്‍ദനമേറ്റത്. ചൊവ്വാഴ്ച ഉച്ചയ്ക് ഒരു മണിയോടെയാണ് അക്രമം നടന്നത്. മൊബൈല്‍ ഫോണ്‍ റീചാര്‍ജ് ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നമാണ് മര്‍ദനത്തിന് കാരണമായി പറയുന്നത്. സംഭവത്തോടനുബന്ധിച്ച് കൊല്ലം സ്വദേശികളായ രണ്ട് പേരെ കൊയിലാണ്ടി പോലീസ് കസ്റ്റഡിയിലെടുത്തു.
