മെഗാ മെഡിക്കല്‍ ക്യാമ്പും സൗജന്യ മരുന്ന് വിതരണവും നടത്തി

കാരയാട്: ഡി. വൈ. എഫ്. ഐ. കാരയാട് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗൈനക്കോളജി, ജനറല്‍ മെഡിസിന്‍, നേത്രരോഗം, ഇ. എന്‍. ടി. എന്നീ വിഭാഗത്തില്‍ മെഗാ മെഡിക്കല്‍ ക്യാമ്പും സൗജന്യ മരുന്ന് വിതരണവും നടത്തി. കാരയാട് പരദേവതാ ക്ഷേത്ര പരിസരത്ത് വെച്ച് നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് സി. രാധ ഉദ്ഘാടനം ചെയ്തു. വൈകീട്ട് അവയവദാന സമ്മത പത്രവും രക്ത ഗ്രൂപ്പ് ഡയറക്ടറിയും പ്രകാശനം നടത്തി. അവയവദാനം ഡി. വൈ. എഫ്. ഐ. ബ്ലോക്ക് സെക്രട്ടറി അഡ്വ: എല്‍. ജി. ലജീഷും, രക്തഗ്രൂപ്പ് ഡയറക്ടറി മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി. സുരേഷും നിര്‍വ്വഹിച്ചു. തുടര്‍ന്ന് നടന്ന പൊതു സമ്മേളനത്തില്‍ വി. എന്‍. ഉണ്ണികൃഷ്ന്‍, കെ. സുനില്‍, അഭിലാഷ് ടി. സി. എന്നിവര്‍ സംസാരിച്ചു. കണ്‍വീനര്‍ പാര്‍ത്ഥന്‍ ടി. സി. സ്വാഗതവും, ഒ. കെ. ബാബു അദ്ധ്യക്ഷതയും വഹിച്ചു. വിവേക് കെ. ആര്‍ നന്ദിപറഞ്ഞു.
