മൂരാട് പാലത്തിലെ അറ്റകുറ്റ പണികൾ അടിയന്തരമായി നടത്തും: മന്ത്രി മുഹമ്മദ് റിയാസ്

കൊയിലാണ്ടി: കൊയിലാണ്ടി – വടകര നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന മൂരാട് പാലത്തിലെ അറ്റകുറ്റ പണികൾ അടിയന്തരമായി നടത്തുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. NHAI യുടെ ഉദ്യോഗസ്ഥരെ വിവരമറിയിച്ച് ഉടൻ തന്നെ ഇടപെടാൻ ആവശ്യപ്പെടുമെന്നും, ആറു വരിയാക്കാൻ NHAIക്ക് കൈമാറിയ കേരളത്തിലെ റോഡുകളുടെ അറ്റകുറ്റപ്പണി ഉടൻ നടത്താൻ ആവശ്യപ്പട്ടു കൊണ്ട് കേന്ദ്ര മന്ത്രിക്ക് വീണ്ടും കത്തയക്കുമെന്നും അദ്ദേഹം പറഞ്ഞു.

