മൂടാടി – ഹിൽ ബസാർ മുചുകുന്ന് റോഡ് തുറന്ന് കൊടുത്തു

കൊയിലാണ്ടി. സംസ്ഥാന സർക്കാർ പൊതുമരാമത്ത് റോഡ് വിഭാഗം 3 കോടി രൂപ ചെലവിൽ നവീകരിക്കുന്ന
മൂടാടി – ഹിൽ ബസാർ മുചുകുന്ന് റോഡ് പ്രവൃത്തി ഉത്ഘാടനം കെ.ദാസൻ എം.എൽ.എ നിർവ്വഹിച്ചു. മൂടാടി ടൗണിൽ തുടങ്ങി മുചുകുന്ന് ഓട്ടുകമ്പനി വരെ 3 കിലോമീറ്റർ ദൂരത്തിൽ ബി എം & ബി.സി നിലവാരത്തിലാണ് റോഡ് നവീകരിക്കുന്നത്ത്.
കിലോമീറ്ററിന് 1 കോടി രൂപ ചെലവിൽ കലുങ്കുകൾ മാറ്റിപ്പണിതും, ആവശ്യമായ സ്ഥലങ്ങളിൽ ഓവുചാലുകളും ഹാന്റ് റെയിലുകളും നിർമ്മിക്കും. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ് നിർമ്മാണ ചുമതല. മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പന്തലായനി ബ്ലോക്ക് പ്രസിഡന്റ് കെ.എം.ശോഭ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീകുമാർ ,രജനി എന്നിവരും പി.വി.ഗംഗാധരൻ, പപ്പൻ മൂടാടി, കെ.പി.മോഹനൻ, രജീഷ് മാണിക്കോത്ത്, ആലിക്കുട്ടി, പൊതുമരാമത്ത് റോഡ് വിഭാഗം അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയർ ശ്രീജിത്ത് എന്നിവരും സംബന്ധിച്ചു.
