മൂടാടി ഉരുപുണ്യകാവിൽ ആയിരങ്ങൾ ബലിതർപ്പണത്തിനെത്തി

കൊയിലാണ്ടി: തുലാമാസത്തിലെ വാവ് ബലിതർപ്പണം നടത്താൻ മൂടാടി ഉരുപുണ്യകാവ് കടൽതീരത്ത് ആയിരങ്ങൾ എത്തിച്ചേർന്നു. പുലർച്ചെ മുതൽ ആരംഭിച്ച പിതൃതർപ്പണം തുടരുകയാണ്. ഉച്ചയ്ക്ക് 12 മണി വരെയാണ് പിതൃതർപ്പണം നടത്താൻ സമയം വൻ തിരക്ക് കാരണം കൊയിലാണ്ടി പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ഗോപാലകൃഷ്ണൻ നമ്പീശൻ, മണി കണ്ഠൻ നമ്പീശൻ തുടങ്ങിയവരാണ് കാർമികത്വം വഹിക്കുന്നത്.
പിതൃതർപ്പണത്തിനാവശ്യമായ സാധനങ്ങൾ ക്ഷേത്ര കമ്മിറ്റി ഭക്തജനങ്ങൾക്ക് നൽകിയിരുന്നു. കൊയിലാണ്ടി ഉപ്പാല കണ്ടിക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിൽ ഹാർബർ തീരത്ത് തുലാമാസ വാവ് ബലിതർപ്പണം നടത്തി നിരവധി പേർ ബലികർമ്മത്തിനായി എത്തി. നിരവധി വീടുകളിലും ബലിതർപ്പണ ചടങ്ങ് നടന്നു.
