മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നു; അതീവ ജാഗ്രതാ നിര്‍ദ്ദേശം

ഇടുക്കി: കനത്ത മഴയും പ്രളയവും നാശം വിതച്ച ഇടുക്കിയില്‍ വീണ്ടും കനത്ത മഴയ്ക്ക് സാധ്യത. ജില്ലയില്‍ റെഡ് അലര്‍ട്ട് തുടരുന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136.40 അടിയിലെത്തി. പൊതുജനങ്ങള്‍ക്ക് അധികൃതര്‍ ആദ്യ ഘട്ട ജാഗ്രതാ നിര്‍ദേശം നല്കി.
തമിഴ്നാട് ഉദ്യോഗസ്ഥര്‍ ഇടുക്കി ജില്ലാ കളക്ടര്‍ക്ക് നല്കിയ മുന്നറിയിപ്പിനെ തുടര്‍ന്നാണ് ജാഗ്രതാ നിര്‍ദേശം.
അതിനിടെ ജല നിരപ്പ് ഉയര്‍ന്നതോടെ മാട്ടുപ്പെട്ടി അണക്കെട്ടിലെ ഒരു ഷട്ടര്‍ തുറന്നു .

മൂന്നാര്‍, മുതിരപ്പുഴ, കല്ലാറുകുട്ടി, ലോവര്‍പെരിയാര്‍ മേഖലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2396 അടിയിലേക്ക് താഴ്ന്ന് തുടങ്ങി. വൃഷ്ടിപ്രദേശത്തെ ഒറ്റപ്പെട്ട മഴ നീരൊഴുക്ക് വര്‍ധിക്കാന്‍ കാരണമാകുന്നുണ്ട്.എങ്കിലും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണ്.

