മുപ്പത്തെട്ടാമത് എ.കെ.ജി ഫുട്ബോൾ മത്സരത്തിന് ഉജ്ജ്വല തുടക്കം
 
        കൊയിലാണ്ടി> എ.കെ.ജി ഫുട്ബോൾ ടൂർണ്ണമെന്റിന് കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ തുടക്കം കുറിച്ചു. മുപ്പത്തെട്ടാമത് ഫുട്ബോൾ മത്സരത്തിന് തുടക്കം കുറിച്ച് പി.കെ മനോജ് പതാക ഉയർത്തി. 17 വരെയുളള മത്സരം എം.എൽ.എ കെ.ദാസൻ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ അഡ്വ: കെ സത്യൻ അദ്ധ്യക്ഷത വഹിച്ചു. വി.പി ഇബ്രാഹിം കുട്ടി, പി. വിശ്വൻ, കെ.കെ മുഹമ്മദ്, കെ.ടി. എം കോയ, ഇ.കെ അജിത്ത്, ടി.കെ ചന്ദ്രൻ, കെ.ശാന്ത, പി.കെ ജയദേവൻ, സർവീസസ് കുഞ്ഞിക്കണാരൻ തുടങ്ങിയവർ സംസാരിച്ചു. പി.കെ ഭരതൻ സ്വാഗതവും, കെ ഷിജു നന്ദിയും പറഞ്ഞു.
ആദ്യ ദിനത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ ഒന്നിനെതിരെ 5 ഗോളുകൾക്ക് ബ്ലാക്ക് സൺതിരുവോടിനെ തോൽപ്പിച്ച് അജ്വാസ് മായൻ കടപ്പുറം വിജയിച്ചു.



 
                        

 
                 
                