നിസാന്‍ കേരളം വിടില്ലെന്ന് മുഖ്യമന്ത്രി പിണറായി; വിടുന്നുവെന്നത് തെറ്റായ പ്രചാരണം
        തിരുവനന്തപുരം: നിസാന്‍ കമ്പനി കേരളം വിടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നിസാന്‍ കേരളം വിടുന്നുവെന്നത് തെറ്റായ പ്രചാരണമാണെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
നിസാന്‍ സര്‍ക്കാരിന് മുന്നില്‍ ചില ആവശ്യങ്ങള്‍ മുന്നോട്ടുവച്ചിട്ടുണ്ട്. അതില്‍ സര്‍ക്കാര്‍ നടപടികളിലേക്കു കടന്നു. കിന്‍ഫ്രയില്‍ കൂടുതല്‍ സ്ഥലം വേണമെന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അനുകൂലമായി തീരുമാനമെടുത്തു. മറ്റ് ആവശ്യങ്ങള്‍ പരിശോധിക്കാന്‍ ഐഎഎസ് ഉദ്യോഗസ്ഥനെ നിയോഗിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.



                        
