മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വിസ്തരിക്കാന്‍ സരിത.എസ്.നായര്‍ക്ക് സോളര്‍ കമ്മിഷന്‍ അനുമതി നല്‍കി
കൊച്ചി : സോളര്‍ തട്ടിപ്പുകേസ് പ്രതി സരിത. എസ്. നായരെ അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് പരിചയമില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇക്കാര്യം നിയമസഭയിലും മാധ്യമങ്ങളോടും പറഞ്ഞിട്ടുണ്ട്. 2011ലെ ഒരു റസീപ്റ്റും താന്‍ ഒപ്പിട്ട ചെക്കും ആധാരമാക്കിയാണ് ആരോപണം ഉന്നയിക്കുന്നത്. എല്ലാ രേഖകളും താന്‍ വായിച്ച് നോക്കിയല്ല ഒപ്പിടാറുള്ളത്. ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥരെ വിശ്വസിച്ചിരുന്നുവെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വിസ്തരിക്കാന്‍ സോളര്‍ കേസ് പ്രതി സരിത.എസ്.നായര്‍ക്ക് സോളര്‍ കമ്മിഷന്‍ അനുമതി നല്‍കിയിരുന്നു. വിസ്താരത്തിനിടെയാണ് ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം. അതേസമയം, ഉമ്മന്‍ചാണ്ടി വിയോജിച്ചാലും അദ്ദേഹത്തിനെതിരായ ആക്ഷേപങ്ങള്‍ നിലനില്‍ക്കുമെന്ന് സരിത പറഞ്ഞു. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ എല്ലാം തെളിയുമെന്നാണ് പ്രതീക്ഷയെന്നും സരിത കൊച്ചിയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.