മുത്തങ്ങയില്‍ ആറ് കിലോ കഞ്ചാവുമായി രണ്ട് പേര് പിടിയില്‍
വയനാട്: മുത്തങ്ങയില്‍ നിന്ന് ആറ് കിലോ കഞ്ചാവുമായി രണ്ട് പേര് പിടിയില്‍. തിരൂര്‍ സ്വദേശികളായ സനല്‍, സുനീഷ് എന്നിവരെയാണ് പിടികൂടിയത്. ഇന്ന് പുലര്‍ച്ചെയാണ് ഇരുവരും പിടിയിലായത്. കഞ്ചാവ് കാറില്‍ കടത്തുകയായിരുന്നു. സംസ്ഥാനത്ത് ലഹരി മരുന്ന് ഉപയോഗം വര്‍ദ്ധിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ്.
ലഹരി മരുന്ന് മാഫിയകള്‍ക്കും ഗുണ്ടകള്‍ക്കുമെതിരെ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാന്‍ ഒരു ഡിവിഷനില്‍ ദിവസവും 250 ഗ്രാം കഞ്ചാവെങ്കിലും പിടികൂടണമെന്ന് എക്സൈസ് കമ്മീഷണറുടെ നിര്‍ദ്ദേശം നിലവിലുണ്ട്. എക്സൈസ് ഉദ്യോഗസ്ഥരുടെ വാട്സ് ആപ്പ് ഗ്രൂപ്പിലാണ് ഋഷിരാജ് സിംഗിന്റെ നിര്‍ദ്ദേശം. കഞ്ചാവിന്റെ ഉപയോഗം കൂടുന്ന സാഹചര്യത്തിലാണ് നിര്‍ദ്ദേശം. ചില ഡിവിഷനുകളില്‍ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സജീവമായി നടക്കാത്ത സാഹചര്യത്തില്‍ കൂടിയാണ് നിര്‍ദ്ദേശമെന്നാണ് സൂചന.

