മുട്ടക്കോഴികളെ വിതരണം ചെയ്തു

പെരുമണ്ണ: മൃഗസംരക്ഷണവകുപ്പ് പെരുമണ്ണ പഞ്ചായത്തിലെ 50 സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് മുട്ടക്കോഴികളെ നല്കി. ഒരാള്‍ക്ക് അഞ്ച് കോഴികളെ വീതമാണ് നല്‍കിയത്. സ്കൂള്‍ വിദ്യാര്‍ഥികളില്‍ കോഴിവളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പഞ്ചായത്തിലെ തിരഞ്ഞെടുത്ത വിദ്യാര്‍ഥികള്‍ക്ക് കോഴികളെയും അവയ്ക്കുള്ള തീറ്റയും വിതരണം ചെയ്തത്.
പെരുമണ്ണ മൃഗാശുപത്രിയുടെ നേതൃത്വത്തില്‍ പുത്തൂര്‍മഠം എ.എം. യു.പി. സ്കൂളില്‍ നടന്ന ചടങ്ങില്‍ മുട്ടക്കോഴികളുടെ വിതരണോദ്ഘാടനം ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.വി. ബാലന് നായര്‍ നിര്‍വഹിച്ചു. ഗ്രാമപ്പഞ്ചായത്ത് മെമ്ബര്‍ നൗഷാദ് ചെറാട്ട് അധ്യക്ഷനായി. വെറ്ററിനറി സര്ജന് ജി. അനഘ, ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാരായ കെ.ഐ. ജയ്സണ്‍, വി. ഇന്‍ഷാദ്, പുത്തൂര്‍മഠം എ.എം. യു.പി. സ്കൂള്‍ ഹെഡ്മിസ്ട്രസ് പി.വി. അജിതകുമാരി, പി.ടി.എ. സലാം, ലത്തീഫ്, നന്ദകുമാര്‍ എന്നിവര്‍ സംസാരിച്ചു.

