മുചുകുന്ന് കോട്ട-കോവിലകം: ഇന്ന് ആറാട്ട്

കൊയിലാണ്ടി: മുചുകുന്ന് കോട്ട-കോവിലകം ക്ഷേത്ര ആറാട്ടുത്സവത്തിന്റെ ഭാഗമായുള്ള പള്ളിവേട്ട തിങ്കളാഴ്ച നടന്നു. വൈകുന്നേരം നടന്ന ഇളനീര്‍ക്കാവ് വരവുകളില്‍ ഒട്ടേറെപ്പേര്‍ പങ്കാളികളായി. രാത്രി കോട്ടയില്‍ ക്ഷേത്രത്തില്‍നിന്ന് കോവിലകം ക്ഷേത്രത്തിലേക്ക് കാഞ്ഞിലശ്ശേരി പഞ്ചവാദ്യസംഘം അകമ്പടിയോടെ പള്ളിവേട്ട എഴുന്നള്ളത്ത് നടന്നു. കോവിലകം ക്ഷേത്രനടയില്‍ കലാമണ്ഡലം ശിവദാസമാരാരുടേയും മുചുകുന്ന് ശശികുമാറിന്റെയും നേതൃത്വത്തില്‍ പാണ്ടിമേളവുമുണ്ടായിരുന്നു. ഇന്ന് കോട്ടയില്‍ ക്ഷേത്രത്തില്‍ ഇളനീരാട്ടം, കോവിലകം ക്ഷേത്രത്തിലേക്ക് പാണ്ടിമേളസമേതം എഴുന്നള്ളത്ത്, കുളിച്ചാറാട്ട്, വെടിക്കെട്ട് എന്നിവയുണ്ടാവും.
