മുചുകുന്നില്‍ ബൈക്ക് തീവെച്ച് നശിപ്പിച്ചു

കൊയിലാണ്ടി: മുചുകുന്നില്‍ യു.ഡി.എഫ്. പ്രവര്‍ത്തകനും മഹല്ല് കമ്മിറ്റി സെക്രട്ടറിയുമായ എടത്തില്താഴകുനി അഷ്റഫിന്റെ ബൈക്ക് സാമൂഹികവിരുദ്ധര്‍ തീവെച്ച് നശിപ്പിച്ചു. ഞായറാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. വീടിനും കേടുവന്നു. സ്ഥാനാര്‍ഥികളായ എന്‍. സുബ്രഹ്മണ്യന്. കെ. ദാസന്, കൊല്ലം ഖാസി അബ്ദുള്‍കരീം ദാരിമി, സിദ്ദിഖ് കൂട്ടുമുഖം, അന്‍സാര്‍ കൊല്ലം, മെയോണ്‍ ഖാദര്‍, പപ്പന് മൂടാടി തുടങ്ങിയവര്‍ സന്ദര്‍ശിച്ചു. കൊയിലാണ്ടി പോലീസ് കേസെടുത്തു.
