മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് CPI(M) ഫണ്ട് ശേഖരണം ആരംഭിച്ചു

കൊയിലാണ്ടി. സിപിഐ(എം) കൊയിലാണ്ടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദുരിതാ ശ്വാസ ഫണ്ട് ശേഖരണം ആരംഭിച്ചു. 13, 14, 15, 16, 17, 18 തിയ്യതികളിലായാണ് കേരളത്തിലെ വിവിധ ജില്ലകളിൽ പ്രളയംമൂലം ദുരിതമനുഭവിക്കുന്ന കുടുംബങ്ങളെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സി.പി.ഐ.(എം) നേതൃത്വത്തിൽ ധനസമാഹരണം നടക്കുന്നത്.
സി.പി.ഐ.(എം) ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി. വിശ്വൻ മാസ്റ്ററുടെ നേതൃത്വത്തിൽ ഏരിയാ സെക്രട്ടറി കെ. കെ. മുഹമ്മദ്, നഗരസഭാ ചെയർമാൻ അഡ്വ. കെ. സത്യൻ, പി. ബാബുരാജ്, ടി.വി. ദാമോദരൻ എന്നിവർ സെയ്ദ് ഹാരിസ് തങ്ങളിൽ നിന്ന് ആദ്യ തുക സ്വീകരിച്ചു. കൊയിലാണ്ടി പട്ടണത്തിൽ ഇന്ന് രണ്ട് സ്ക്വോഡുകളുടെ നേതൃത്വത്തിൽ ധനസമാഹരണം നടക്കുന്നുണ്ട്. കെ. ദാസൻ എം.എൽ.എ.യുടെ നേതൃത്വത്തിൽ മറ്റൊരു സ്ക്വോഡും പട്ടണത്തിൽ ധനസമാഹരണം ടത്തുന്നു.

6 ദിവസങ്ങളിലായി ലോക്കൽ, ബ്രാഞ്ച് അടിസ്ഥാനത്തിൽ പ്രാദേശികമായ ഗൃഹസന്ദർശനം നടത്തി ഫണ്ട് കലക്ട് ചെയ്യാനാണ് സി.പി.ഐ.(എം) തീരുമാനം.

