KOYILANDY DIARY.COM

The Perfect News Portal

മീനിന് പകരം മരക്കാറിന്‍റെ വലയില്‍ കുടുങ്ങിയത് നാഗ ഗരുഡന്‍

അങ്കമാലി: പെരിയാറില്‍ മത്സ്യബന്ധനത്തിനിടെ മത്സ്യത്തൊഴിലാളികളുടെ വലയില്‍ കുടുങ്ങിയ നാഗഗരുഡ വിഗ്രഹം ചെങ്ങമനാട് പൊലീസിന് കൈമാറി. പരമ്ബരാഗത മത്സ്യത്തൊഴിലാളികളായ ചെങ്ങമനാട് പാലപ്രശ്ശേരി ചെരുപറമ്ബില്‍ മരക്കാരും മകന്‍ അന്‍സാറും പെരിയാറില്‍ ആലുവ മാര്‍ത്താണ്ഡവര്‍മ പാലത്തിന് സമീപം ഒടുക്ക്വല ഉപയോഗിച്ച്‌ മീന്‍ പിടിക്കുമ്ബോഴാണ് വിഗ്രഹം വലയില്‍ കുടുങ്ങിയത്. പുഴയില്‍ നിന്ന് വലഉയര്‍ത്തിയപ്പോള്‍ ഭാരം അനുഭവപ്പെടുകയും പൊക്കിയെടുക്കുന്നതിനിടെ പുഴയില്‍ വീഴുകയും ചെയ്തു. ഉടനെ വഞ്ചിയില്‍ നിന്ന് അന്‍സാര്‍ പുഴയില്‍ ചാടി വിഗ്രഹം മുങ്ങിയെടുക്കകയായിരുന്നു.

വിഗ്രഹത്തിന് ഒരടി ഉയരവും ഏകദേശം മൂന്ന് കിലോയോളം തൂക്കവുമുണ്ട്. ഓടിന്‍റെ ലോഹമാണെമന്നാണ് പ്രാഥമിക നിഗമനം. ചിറകുകളും കൂര്‍ത്ത ചുണ്ടും മൂക്കും ഗരുഡ രൂപത്തിലുള്ളതാണ്. തലയിലെ കിരീടത്തിലും അരയിലും കൈകളിലും നാഗങ്ങള്‍ ചുറ്റിയിട്ടുണ്ട്. അടിഭാഗത്ത് പിരികളുള്ളതിനാല്‍ വിഗ്രഹം എവിടെ നിന്നോ അഴിച്ചെടുത്തതെന്നാണ് സംശയിക്കുന്നത്. വിഗ്രഹം കിട്ടിയപ്പോള്‍ പുലിവാലാകുമെന്ന് കരുതി പുഴയില്‍ തന്നെ നിക്ഷേപിക്കാന്‍ മരക്കാര്‍ ആലോചിച്ചെങ്കിലും മകന്‍െറ നിര്‍ബന്ധപ്രകാരമാണ് ചെങ്ങമനാട് സ്റ്റേഷനിലത്തെിച്ച്‌ പ്രിന്‍സിപ്പല്‍ എസ്.ഐ.എ.കെ.സുധീറിന് വിഗ്രഹം കൈമാറിയത്.

പുരാതനകാലത്തെ അത്യപൂര്‍വ്വമായ ഉയര്‍ന്ന മൂല്യമുള്ള ലോഹം കൊണ്ട് നിര്‍മ്മിച്ച വിഗ്രഹമാണെന്നാണ് പ്രാഥമിക നിഗമനം. അതേ സമയം പുരാവസ്തു വകുപ്പിന് വിഗ്രഹം കൈമാറുമെന്നും അതിന് ശേഷം മാത്രമെ വിഗ്രഹം ഏത് ഇനത്തില്‍പ്പെട്ടതാണെന്നും പഴക്കവും ലോഹവും മറ്റ് വിവരങ്ങളും വ്യക്തമായി അറിയാനാകൂവെന്നും എസ്.ഐ പറഞ്ഞു. മൂന്നര വര്‍ഷം മുമ്ബ് പുലര്‍ച്ചെ ബാംഗ്ളൂരില്‍ നിന്ന് ട്രെയിനില്‍ മടങ്ങുമ്ബോള്‍ വാതിലടഞ്ഞ് പെരിയാറില്‍ വീണ് മരണത്തെ മുഖാമുഖം കണ്ട ആലുവ മുപ്പത്തടം സ്വദേശിയായ നിഖിലിന്‍റെ ജീവന് തുണയായതും അന്ന് ആലുവ മണപ്പുറത്തിന് സമീപം മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരുന്ന മരക്കാരായിരുന്നു. സംഭവമറിഞ്ഞ അന്നത്തെ ജില്ല റൂറല്‍ എസ്.പി അടക്കമുള്ള പൊലീസ് അധികൃതര്‍ മരക്കാരിന്‍റെ സേവനത്തെ ശ്ളാഘിക്കുകയുണ്ടായി. ഗള്‍ഫില്‍ നിന്ന് കഴിഞ്ഞ ദിവസം ലീവിലത്തെിയ മരക്കാരിന്‍െറ മൂത്ത മകന്‍ ഇബ്രാഹിംകുട്ടിയും സ്റ്റേഷനിലത്തെുകയുണ്ടായി.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *