മാനവിക ഐക്യം അനിവാര്യം. മന്ത്രി എ.കെ. ശശീന്ദ്രൻ

മാനവിക ഐക്യം അനിവാര്യം. മന്ത്രി എ.കെ.ശശീന്ദ്രൻ . കൊയിലാണ്ടി: കക്ഷിരാഷ്ട്രീയത്തിന്നതീതമായ മാനവിക ഐക്യമാണ് കാലം ആവശ്യപ്പെടുന്നതെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ അഭിപ്രായപ്പെട്ടു. നാഷണലിസ്റ്റ് കോൺഗ്രസ്സ് പാർട്ടിയുടെ പ്രവാസി സംഘടനയായ ഒ.എൻ.സി.പി.യുടെ കൊയിലാണ്ടി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്ക്കൂൾ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങൾ വിതരണോദ്ഘാടനം നടത്തുകയായിരുന്നു അദ്ദേഹം.

ഒ.എൻ.സി.പി.കോ ഓർഡിനേറ്റർ നജീബ് തിക്കോടി അദ്ധ്യക്ഷം വഹിച്ചു. എൻ.സി.പി. ജില്ലാ പ്രസിഡണ്ട് മുക്കം മുഹമ്മദ് മുഖ്യ പ്രഭാഷണം. നടത്തി.കെ.ടി.എം.കോയ,പി.കെ.എം.ബാലകൃഷ്ണൻ,ഹാഷിം അരിയിൽ,ഇ.എസ്.രാജൻ,സി.സത്യചന്ദ്രൻ,സി.രമേശൻ,കെ.കെ.ശ്രീഷു,ചേനോത്ത് ഭാസ്ക്കരൻ അവിണേരി ശങ്കരൻ,പി.എം.ബി നടേരി,കെ.കെ.നാരായണൻ,അരുൺ കുമാർ എന്നിവർ സംസാരിച്ചു.

