KOYILANDY DIARY

The Perfect News Portal

മഹാത്മാഗാന്ധിക്ക് പകരം കലണ്ടറിൽ മോഡിയുടെ പടം: ഖാദി ഇൻഡസ്ട്രീസിൽ പ്രതിഷേധം

മുംബൈ: ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന്റെ കലണ്ടറില്‍ രാഷ് ട്രപിതാവ് മഹാത്മാ ഗാന്ധിക്ക് പകരം നരേന്ദ്ര മോദിയുടെ ചിത്രം ഉള്‍പ്പെടുത്തിയത് വിവാദത്തില്‍. 2017 ലെ കലണ്ടറിലും ടേബിള്‍ ഡയറിയിലുമാണ് ഗാന്ധിജിക്ക് പകരം മോദിയുടെ ചിത്രം ഇടംപിടിച്ചത്.

മഹാത്മാ ഗാന്ധി നൂല്‍നൂക്കുന്ന അതേ മാതൃകയില്‍ വലിയ ചര്‍ക്കയില്‍ മോദി ഇരുന്ന് നൂല്‍നൂക്കുന്നതാണ് കലണ്ടറിലെ ചിത്രം. ഗാന്ധിജി അദ്ദേഹത്തിന്റെ സ്ഥിരം വേഷത്തിലിരുന്ന് നൂല്‍ നൂക്കുന്ന ചിത്രം ഇന്ത്യയിലെ ജനങ്ങളുടെ മനസ്സില്‍ പതിഞ്ഞ ചിത്രമാണ്. മോദി തന്റെ ഇഷ് ട വേഷമായ കുര്‍ത്ത പൈജാമ ധരിച്ച്‌ നൂല്‍നൂക്കുന്ന ചിത്രമാണുള്ളത്.

ഗാന്ധിജിയുടെ ചിത്രം മാറ്റി മോദിയുടെ ചിത്രം ഉള്‍പ്പെടുത്തിയതിനെതിരെ ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസിലെ തൊഴിലാളികള്‍ രംഗത്തെത്തി. ഉച്ച ഭക്ഷണത്തിനുള്ള ഇടവേളയില്‍ കറുത്ത തുണികൊണ്ട് വായമൂടിക്കെട്ടി തൊഴിലാളികള്‍ ഈ നടപടിയില്‍ പ്രതിഷേധം രേഖപ്പെടുത്തി. ഗാന്ധിജിയുടെ ആശയങ്ങള്‍ പുറന്തള്ളുന്നതില്‍ ഏറെ ദു:ഖമുണ്ടെന്ന് തൊഴിലാളികള്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം മോദിയുടെ ചിത്രം കലണ്ടറില്‍ ഉള്‍പ്പെടുത്തിയാണ് ഇത് തുടങ്ങിയതെന്നും ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Advertisements

ഇത് പുതിയ സംഭവമല്ലെന്നും മുമ്ബും ഇങ്ങനെ ചെയ്തിട്ടുണ്ടെന്നുമായിരുന്നു ഇതേക്കുറിച്ചുള്ള ചോദ്യങ്ങളോട് ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന്‍ ചെയര്‍മാന്‍ വിനയ് കുമാര്‍ സക്സേനയുടെ പ്രതികരണം ‘ഖാദി വ്യവസായം തന്നെ ഗാന്ധിജിയുടെ തത്വത്തില്‍ നിന്ന് രൂപംകൊണ്ടതാണ്. ഈ ഖാദി സ്ഥാപനത്തിന്റെ ആശയവും ആത്മാവും മഹാത്മാഗാന്ധിയാണ്. അദ്ദേഹത്തെ ഒഴിവാക്കുന്നുവെന്ന ചോദ്യമേ ഉദിക്കുന്നില്ലെന്നുംട സക്സേന പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *