മഴക്കെടുതിമൂലം ബുദ്ധിമുട്ടുന്ന ജനങ്ങളെ സംരക്ഷിക്കാന്‍ ഡി.വൈ.എഫ്.എെ. പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങും

ആലപ്പുഴ: ജില്ലയിലാകെ മഴക്കെടുതിമൂലം ബുദ്ധിമുട്ടുന്ന ജനങ്ങളെ സംരക്ഷിക്കാന്‍ ഡി.വൈ.എഫ്.എെ. പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണമെന്ന് ഡി.വൈ.എഫ്.എെ. ജില്ലാ കമ്മറ്റി അറിയിച്ചു. കഴിഞ്ഞ രണ്ടാഴ്ചയിലധികമായി തോരാതെ പെയ്യുന്ന മഴയില്‍ കുട്ടനാട് താലൂക്കിലെ മുഴുവന്‍ പ്രദേശങ്ങളും വെള്ളത്തില്മുങ്ങിയിരിക്കുകയാണ്.
എല്ലാ വീടുകളിലും വെള്ളം കയറിയ നിലയിലാണ്. ദുരിതാശ്വാസ ക്യാമ്ബുകളില്‍ കഴിയുന്ന ജനങ്ങള്‍ക്ക് സംരക്ഷണം ഒരുക്കുന്നതിനും അവര്‍ക്ക് ആവശ്യമായതൊക്കെ എത്തിക്കുന്നതിനും എല്ലാ ഡി.വൈ.എഫ്.എെ. പ്രവര്‍ത്തകരും മുന്നിട്ടിറങ്ങും. കൂടാതെ വെള്ളമിറങ്ങി തുടങ്ങുമ്പോള്‍ പലതലത്തിലുള്ള സാംക്രമിക രോഗങ്ങളും പടര്‍ന്നുപിടിക്കുവാന്‍ സാധ്യതയുണ്ട്. ഇത് മുന്നില്‍കണ്ടുകൊണ്ട് കുട്ടനാട്ടിലെ എല്ലാ പ്രദേശങ്ങളിലും ഡി.വൈ.എഫ്.എെ. പ്രവര്‍ത്തകര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും.

ഇതിനായി വരുന്ന ദിവസങ്ങളില്‍ ഡി.വൈ.എഫ്.എെ.യുടെ 1000 വളണ്ടിയര്‍മാര്‍ ശുചീകരണ പ്രവര്‍ത്തനത്തില്‍ പങ്കാളികളാകുമെന്ന് ഡി.വൈ.എഫ്.എെ. ജില്ലാ പ്രസിഡന്റ് അഡ്വ.എം.എം.അനസ് അലിയും ജില്ലാ സെക്രട്ടറി അഡ്വ.മനു സി.പുളിയ്ക്കലും പറഞ്ഞു. ശുചിത്വ പരിപാടിയില്‍ പങ്കെടുക്കുവാന്‍ മുഴുവന്‍ യുവജനങ്ങളുടെ സഹായവും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

