KOYILANDY DIARY.COM

The Perfect News Portal

മഴക്കാലമുന്നൊരുക്കം: യോഗം ചേർന്നു

കൊയിലാണ്ടി: കാലവർഷത്തിന് മുന്നോടിയായി കൊയിലാണ്ടി താലൂക്കിൽ സ്വീകരിക്കേണ്ട  മഴക്കാലമുന്നൊരുക്കം സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനായി ഡെപ്യൂട്ടി കലക്ടർ (ഇലക്ഷൻ) കെ. ഹിമയുടെ അധ്യക്ഷതയിൽ ഐ ആർ എസ് (ഇൻസിഡന്റ് റെസ്പോൺസ് സിസ്റ്റം) ടീമിന്റെ ആദ്യ യോഗം ചേർന്നു. ജൂൺ 1ന് ഒരാഴ്ച മുന്നേ തന്നെ ഉദ്യോഗസ്ഥരെയും സേവനങ്ങളെയും  കോർത്തിണക്കി പ്രവർത്തനസജ്ജമായിരിക്കാൻ ഡെപ്യൂട്ടി കലക്ടർ ടീമിന് നിർദേശം നൽകി.

സർക്കാർ വാഹനങ്ങളുടെയും ഡ്രൈവർമാരുടെയും ലഭ്യത ഉറപ്പാക്കാൻ കോൺടാക്ട് നമ്പർ അടക്കമുള്ള ഡാറ്റബേസ് തയ്യാറാക്കാനും അവശ്യ ഘട്ടങ്ങളിൽ മണ്ണ് മാറ്റുന്നതിനും മരം മുറിച്ചു മാറ്റുന്നതിനുമായി ജെസിബി, ക്രയിൻ സംവിധാനങ്ങൾ ഉറപ്പ് വരുത്തണമെന്നും ഡെപ്യൂട്ടി കലക്ടർ പറഞ്ഞു. വില്ലേജ് ഓഫീസർമാർ അതാത് പ്രദേശത്തെ അടിസ്ഥാന സൗകര്യങ്ങൾ മുൻകൂട്ടി പരിശോധിച്ച് ക്യാമ്പ് സംബന്ധിച്ച വിവരങ്ങൾ നേരത്തെ തന്നെ തയ്യാറാക്കി റവന്യൂ ഉദ്യോഗസ്ഥർക്ക് കൈമാറണം.

അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ അടിയന്തിരമായി മുറിച്ചു മാറ്റണം. അത്യാഹിത ഘട്ടങ്ങളിൽ റെസ്ക്യൂ വളണ്ടിയേർസിന്റെ ലേബർ പൂളും സജ്ജമാക്കണം.  24 മണിക്കൂറും  കൺട്രോൾറൂം തുറന്ന് പ്രവർത്തിക്കുന്നുണ്ട്. (താലൂക്ക് കൺട്രോൾ റൂം നമ്പർ: 04962623100) ഡെപ്യൂട്ടി കലക്ടർ (ഇലക്ഷൻ) റെസ്പോൺസിബിൾ ഓഫീസർ ആയും തഹസിൽദാർ ഇൻസിഡണ്ട് കമാൻഡറുമായും കൊയിലാണ്ടി സി ഐ ഓപ്പറേഷൻ സെക്ഷൻ ചീഫ്, ജോയിന്റ് ആർ.ടി.ഒ ലോജിസ്റ്റിക്സ് സെക്ഷൻ ചീഫും ആയുള്ള പത്തംഗ ടീമാണ് ഐ ആർ എസിന്റേത്.

Advertisements

വിപുലപ്പെടുത്തേണ്ട ആക്ഷൻ പ്ലാൻ സംബന്ധിച്ച് കൂടുതൽ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി  അടുത്തയാഴ്ച യോഗം ചേരുമെന്ന് തഹസിൽദാർ പറഞ്ഞു. തഹസിൽദാർ (എൽ ആർ ),സർക്കിൾ ഇൻസ്പെക്ടർ, ജോയിന്റ് ആർ ടി ഒ, ഫയർ ആന്റ് റസ്ക്യു സ്റ്റേഷൻ ഓഫീസർ, താലൂക്ക് ഹോസ്പിറ്റൽ സൂപ്രണ്ട്, ഇൻഫർമേഷൻ അസ്സിസ്റ്റന്റ്, ഹെഡ് ക്വാർട്ടേഴ്‌സ് ഡെപ്യൂട്ടി തഹസിൽദാർ എന്നിവർ പങ്കെടുത്തു.

Share news

Leave a Reply

Your email address will not be published. Required fields are marked *