മലയാളം പഞ്ചാംഗം പ്രകാശനം ചെയ്തു

ചേമഞ്ചേരി: കുട്ടികളുടെ സാംസ്കാരിക സംഘടനയായ ബാലഗോകുലം പ്രസിദ്ധീകരിക്കുന്ന മലയാളം പഞ്ചാംഗം പ്രകാശനം ചെയ്തു. കൊല്ലവർഷം 1198 ലെ മലയാള മാസങ്ങൾ മലയാളം അക്കത്തിൽ രേഖപ്പെടുത്തിയാണ് കലണ്ടർ അച്ചടിച്ചിട്ടുള്ളത്. പൂക്കാട് എഫ്. എഫ് ഹാളിൽ നടന്ന ചടങ്ങിൽ പ്രശസ്ത കലാകാരൻ യു. കെ. രാഘവൻ മാസ്റ്റർ പ്രശസ്ത വാദ്യകലാകാരൻ കാഞ്ഞിലശ്ശേരി വിനോദ് മാരാർക്ക് നൽകികൊണ്ട് പ്രകാശന കർമ്മം നിർവഹിച്ചു.

മയിൽ പീലി മാസികയുടെ മുഖ്യ പത്രാധിപർ സി. കെ. ബാലകൃഷ്ണൻ, ബാലഗോകുലം കൊയിലാണ്ടി താലൂക് ഭഗിനി പ്രമുഖ ബിന്ദു ലാലു, രാഷ്ട്രീയ സ്വയംസേവക സംഘം ജില്ലാ കാര്യവാഹ് പി. ടി ശ്രീലേഷ് എന്നിവർ സംസാരിച്ചു.




 
                        

 
                 
                