മലപ്പുറത്ത് ദേശീയ പാതയില്‍ ടാങ്കര്‍ ലോറിയില്‍ നിന്ന് ആസിഡ് ചോരുന്നു

മലപ്പുറം: കൊളപ്പുറത്ത് ദേശീയ പാതയില്‍ ടാങ്കര്‍ ലോറിയില്‍ നിന്ന് ആസിഡ് ചോരുന്നു. കര്‍ണാടകയില്‍ നിന്ന് എറണാകുളം ഭാഗത്തേക്ക് വ്യാവസായിക ആവശ്യങ്ങള്‍ക്ക് കൊണ്ട് പോകുന്ന ടാങ്കര്‍ ലോറിയില്‍ നിന്നാണ് ആസിഡ് ചോര്‍ച്ചയുണ്ടായത്. സമീപത്തെ പറമ്ബിലേക്ക് വാഹനം മാറ്റി ആസിഡ് മറ്റൊരു വാഹനത്തിലേക്ക് മാറ്റാനുള്ള ശ്രമം തുടരുകയാണ്. ഫയര്‍ഫോഴ്സും പൊലീസും ഒരുമിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
