മനോരമ വാര്‍ത്ത പച്ചക്കള്ളം; പിബി വിലയിരുത്തലില്‍ കേരളം എല്‍ഡിഎഫിന് അനുകൂലം: എസ്‌ആര്‍പി

ന്യൂഡല്‍ഹി > കേരളത്തില്‍ ഇപ്പോഴത്തെ സ്ഥിതി എല്‍ഡിഎഫിനു അത്ര അനുകൂലമല്ലെന്ന‌് സിപിഐ എം പൊളിറ്റ‌്ബ്യൂറോ വിലയിരുത്തിയെന്ന ‘മലയാള മനോരമ’ റിപ്പോര്‍ട്ട‌് പച്ചക്കള്ളമാണെന്ന‌് പാര്‍ടി പൊളിറ്റ‌്ബ്യൂറോ അംഗം എസ‌് രാമചന്ദ്രന്‍പിള്ള പറഞ്ഞു. യുഡിഎഫിനു വേണ്ടിയുള്ള രാഷ്‌ട്രീയ പ്രചാരവേലയാണ‌് മനോരമ നടത്തുന്നതെന്നും എസ‌്‌ആര്‍പി ‘ദേശാഭിമാനി’ യോട‌് പറഞ്ഞു. കേരളത്തിലെ സാഹചര്യം എല്‍ഡിഎഫിന് കൂടുതല്‍ അനുകൂലമാണെന്നാണ് പി ബി വിലയിരുത്തിയത്’. എസ്‌ആര്‍പി പറഞ്ഞു.
