മധ്യപ്രദേശിലെ സര്‍ക്കാര്‍ വിദ്യാലയത്തില്‍ കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണം പാകം ചെയ്യുന്നത് ശുചിമുറിയില്‍

ഭോപ്പാല്‍ > മധ്യപ്രദേശിലെ സര്‍ക്കാര്‍ വിദ്യാലയത്തില്‍ കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണം പാകം ചെയ്യുന്നത് ശുചിമുറിയില്‍ വെച്ച്. ഭോപ്പാലില്‍ നിന്നും 250 കിലോമീറ്റര്‍ അകലെയുള്ള ദാമോഹ് ജില്ലയിലെ സര്‍ക്കാര്‍ വിദ്യാലയത്തിലാണ് രണ്ടു മാസമായി ശുചിമുറിയില്‍ വെച്ച് ഭക്ഷണം പാകം ചെയ്യുന്നത്. ഭക്ഷണ സാധനങ്ങള്‍ സൂക്ഷിച്ച് വെച്ചിരിക്കുന്നതും ഇതിനകത്തു തന്നെയാണ്. വളരെ വൃത്തിഹീനമായ സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണം പാകം ചെയ്യുന്നത്. വലിയ രീതിയിലുള്ള ശുചിത്വ ലംഘനമാണ് സ്‌കൂള്‍ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്.
ജില്ലയില്‍ ഒരു യുപി സ്‌കൂളും ഹൈസ്‌കൂളും ഉണ്ട്. ഇതില്‍ യുപി സ്‌കൂളിന് പഴയ അടുക്കള യില്‍ വെച്ച് തന്നെയാണ് പാചകം നടക്കുന്നത്. എന്നാല്‍ ഹൈസ്‌ക്കൂളിന് പുതിയ കെട്ടിടമുണ്ടെങ്കിലും അടുക്കളയില്ല. ഇതിനെ തുടര്‍ന്ന് അധികാരികള്‍ ശുചിമുറിയില്‍ വെച്ച് ഭക്ഷണം പാകം ചെയ്യാന്‍ ആവശ്യപ്പെടുകായിരുന്നു.

ഇതു ശരിയല്ലെന്നും ഈ വിഷയം അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നതായും പാചകക്കാരി ഷകില പറഞ്ഞു. എന്നാല്‍ ആരും ഇത് ചെവികൊണ്ടില്ലെന്നും അവര്‍ പറയുന്നു. പുതിയ കെട്ടിടത്തിന്റെ പണി കഴിഞ്ഞിട്ടുണ്ടെങ്കിലും അടുക്കള ഇതുവരെയും പൂര്‍ത്തിയായിട്ടില്ല. അതിനാലാണ് അവിടെ വെച്ച് പാകം ചെയ്യുന്നതെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബ്രജീഷ് പട്ടേലിന്റെ ന്യായീകരണം. അതേസയമം, വിഷയത്തില്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ഹത നാരായണന്‍ സിംഗ് അന്വേഷണം പ്രഖ്യാപിച്ചു.

