മദ്യ വിൽപ്പനശാല സ്ഥാപിക്കുന്നതിനെതിരെ ഇന്ന് സായാഹ്ന ധർണ്ണ

കൊയിലാണ്ടി: കൊയിലാണ്ടി റെയിൽവെ സ്റ്റേഷനു സമീപം മുത്താമ്പി റോഡിൽ വിദേശമദ്യശാല സ്ഥാപിക്കുന്നതിനെതിരെ ഇന്ന് വൈകീട്ട് റെസിഡൻസ് അസോസിയേഷനുകളുടെ കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സായാഹ്ന ധർണ്ണ നടത്തും.
ജനങ്ങൾ തിങ്ങി താമസിക്കുന്ന പ്രദേശത്ത് മദ്യ വിൽപ്പനശാല വരുന്നതോടെ ഇവിടുത്തെ സമാധാനാന്തരീക്ഷം ഇല്ലാതാകും. മാത്രമല്ല സമീപത്തുതന്നെ എൽ.പി.സ്കൂളും, ആംഗൻവാടിയും പ്രവർത്തിക്കുന്നു.

വിദ്യാർത്ഥിനികളും, സ്ത്രീകളും ഉൾപ്പെടെയുള്ള ഇതുവഴി പോകുന്നവർക്കും സമാധാനയാത്ര നഷ്ടമാവും. സാമൂഹ്യ വിരുദ്ധരുടെ ശല്യവും രൂക്ഷമാവുമെന്നാണ് നാട്ടുകാർ ആശങ്കപ്പെടുന്നത്. മുത്താമ്പി റോഡിൽ കെ. ദാസൻ എം.എൽ.എ.യുടെ ഓഫീസിനു സമീപത്താണ് പുതിയ മദ്യവിൽപ്പനശാല സ്ഥാപിക്കുന്നത്.
Advertisements

