മദ്യലഹരിയില്‍ നടി വാഹനമോടിച്ച് ഇടിച്ചു തെറിപ്പിച്ചത് ഏഴോളം വാഹനങ്ങള്‍

മുംബൈ: മദ്യലഹരിയില്‍ അമിത വേഗതയില്‍ ബോളിവുഡ്-ടെലിവിഷന്‍ നടി ഇടിച്ചു തകര്‍ത്തത് ഏഴോളം വാഹനങ്ങള്‍. മധുര് ഭാണ്ടാര്ക്കര് ചിത്രമായ കലണ്ടര്‍ ഗേള്‍സിലൂടെ അരങ്ങേറ്റം കുറിച്ച റുഹി ശൈലേഷ് കുമാര്‍ സിംഗ് (30) ആണ് അപകടമുണ്ടാക്കിയത്.
മുംബൈ സാന്താക്രൂസില്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. നാല് ബൈക്കുകള്‍ക്കും മൂന്ന് കാറുകള്‍ക്കുമാണ് കേടുപാടുകള്‍ പറ്റിയത്. എന്നാല്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

നടിയുടെ കാറിനു ചുറ്റും ഓടുകള്‍ ഓടിക്കൂടുന്നതും നടി ആളുകളുമായി തര്‍ക്കിക്കുകയും ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. സംഭവത്തില്‍ പോലീസ് നടിയ്ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Advertisements

