മത്സ്യവിതരണ തൊഴിലാളി കോൺഗ്രസ്സ് INTUC പ്രവർത്തക സമ്മേളനം

കൊയിലാണ്ടി: മത്സ്യ സമ്പത്തിന് മാത്രമായി കേന്ദ്രത്തിൽ ഫിഷറീസ് മന്ത്രാലയം രൂപീകരിക്കണമെന്ന് INTUC മത്സ്യ വിതരണ തൊഴിലാളി കോൺഗ്രസ്സ് കോഴിക്കോട് ജില്ലാ പ്രവർത്തക സമ്മേളനം സർക്കാരിനോടാവശ്യപ്പെട്ടു. കോടിക്കണക്കിന് രൂപയാണ് മത്സ്യ കയറ്റുമതിയിലൂടെ ഒരോ വർഷവും സർക്കാനരിന് ലഭിക്കുന്നതെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി.
കൊയിലാണ്ടി സി. എച്ച് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം മുല്ലപ്പള്ളി രാമചന്ദ്രൻ എം. പി. ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കെ. എൻ. എ. അമീർ അദ്ധ്യക്ഷതവഹിച്ചു. INTUC ജില്ലാ പ്രസിഡണ്ട് അഡ്വ: എം. രാജൻ യൂണിയൻ കാർഡ് വതരണം നടത്തി. സംസ്ഥാന ജനറൽ സിക്രട്ടറി ജോസ് വിമൽരാജ് മുഖ്യ പ്രഭാഷണം നടത്തി.

വി. ടി. സുരേന്ദ്രൻ, രാജേഷ് കീഴരിയൂർ, വി. വി. സുധാകരൻ, കെ. സഹദേവൻ, കുര്യൻ ചെമ്പനായി രാജേഷ് കിണറ്റിൻകര, പറമ്പത്ത് ദാമോദരൻ കുറുമ്പൊയിൽ തുടങ്ങിയവർ സംസാരിച്ചു. ഹയാത്ത് അബ്ദുളള സ്വാഗതവും ശിവജി നന്ദിയും പറഞ്ഞു.

കെ.എൻ.എ. അമീർ (പ്രസിഡണ്ട്), ടി. കെ. കുഞ്ഞബ്ദുള്ള ഹാജി, കുര്യൻ ചെമ്പനായി, പറമ്പത്ത് ദാമോദരൻ, നാറാത്ത് അബ്ദുള്ള (വൈസ് പ്രസിഡണ്ട്). വി. ടി. സുരേന്ദ്രൻ, രാജേഷ് കിണറ്റിൻകര (ജനറൽ സെക്രട്ടറിമാർ), റോബിൻ ജോസഫ്, കെ. ഉണ്ണികൃഷ്ൺ, എ. കെ. വിജീഷ്, വെ. കെ. കുഞ്ഞുമൂസ്സ, മീത്തൽ നാസർ (സെക്രട്ടറിമാർ), കല്ലുക്കണ്ടി അമ്മ (ട്രഷറർ) എന്നിവരെ ജില്ലാ ഭാരവാഹികളായി തെരഞ്ഞെടുത്തു.

