മത്സ്യത്തൊഴിലാളികൾക്ക് നഷ്ടപരിഹാരവും സുരക്ഷാ ഉപകരണങ്ങളും വിതരണം ചെയ്തു

കൊയിലാണ്ടി: തീരപ്രദേശങ്ങളിലുണ്ടായ വിവിധ പ്രകൃതിക്ഷോഭങ്ങളിൽ നാശനഷ്ടം സംഭവിച്ച വള്ളങ്ങൾക്കും, മത്സ്യബന്ധന ഉപകരണങ്ങൾക്കും, വള്ളങ്ങൾക്കും സർക്കാർ അനുവദിച്ച നഷ്ടപരിഹാരം വിതരണവും, പരിശീലനം പൂർത്തീകരിച്ച കടൽ സുരക്ഷാ സ്ക്വാഡ് അംഗങ്ങൾക്കുള്ള യൂണിഫോം, സുരക്ഷാ ഉപകരണങ്ങളും എന്നിവ വിതരണം ചെയ്തു.
സംസ്ഥാന തലത്തിൽ നടന്ന പരിപാടിവീഡിയോ കോൺഫറൻസ് വഴി ഫിഷറീസ് വകുപ്പ് മന്ത്രി മേഴ്സികുട്ടി അമ്മ നിർവ്വഹിച്ചു. സ്പീക്കർ ശ്രീരാമകൃഷ്ണൻ, മന്ത്രിമാരായ ഡോ.ടി.എം. തോമസ് ഐസക്, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവരും വിവിധ ഉദ്യോഗസ്ഥരും പങ്കാളികളായി.

കോഴിക്കോട് ജില്ലയിലെ വിതരണ ചടങ്ങ് ഇതോടനുബന്ധിച്ച് കൊയിലാണ്ടി നഗരസഭാ ടൗൺ ഹാളിൽ വെച്ച് നടന്നു. മത്സ്യ ബന്ധനോപകരണൾക്ക് നാശനഷ്ടം നേരിട്ട കോഴിക്കോട് ജില്ലയിലെ 73 പേർക്കാണ് നഷ്ടപരിഹാരം അനുവദിച്ചത്. 1 കോടി 65 ലക്ഷം രൂപയാണ് വിതരണം ചെയ്തത്.

ഇതോടൊപ്പം തന്നെ ജില്ലയിലെ 7 യൂണിറ്റുകളിലായി പരിശീലനം പൂർത്തിയാക്കിയ 20 കടൽ സുരക്ഷാ സ്ക്വാഡ് പ്രവർത്തകർക്ക് യൂണിഫോം, സുരക്ഷാ ഉപകരണങ്ങൾ എന്നിവയും നൽകി. കെ. ദാസൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ വി.സുനീർ, കൊയിലാണ്ടി മത്സ്യഭവൻ ഓഫീസർ ശ്യാംചന്ദ് എന്നിവർ പങ്കെടുത്തു.

