മത്സ്യതൊഴിലാളികളുടെ മക്കൾക്ക് പഠനോപകരണം വിതരണം ചെയ്തു

കൊയിലാണ്ടി: നഗരസഭയുടെ 2016 – 17 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ മത്സ്യതൊഴിലാളികളുടെ മക്കൾക്ക് പഠനോപകരണം വിതരണം ചെയ്തു. കൊയിലാണ്ടി ഫിഷറീസ് യു. പി. സ്‌കൂളിൽ നടന്ന പരിപാടി നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ ഉദ്ഘാടനം ചെയ്തു.
200 വിദ്യാർത്ഥികൾക്കുള്ള പഠനോപരണമാണ് വിതരണം ചെയ്തത്. ചടങ്ങിൽ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എൻ. കെ. ഭാസ്‌ക്കരൻ അദ്ധ്യക്ഷതവഹിച്ചു. ഫിഷറീസ് ഓഫീസർ രഞ്ജിനി പദ്ധതി വിശദീകരണം നടത്തി.

കൗൺസിലർമാരായ കെ. വി. സന്തോഷ്, കനക, കെ. ടി. റഹ്മത്ത്, എം. പി. സ്മിത, ഹെഡ്മാസ്റ്റർ കെ. ടി. രമേശൻ എന്നിവർ ആശംസകൾ നേർന്നു. പൊതുമരാമത്ത് സ്‌ററാന്റിംഗ് കമ്മിററി ചെയർമാൻ ദിവ്യ ശെൽവരാജ് സ്വാഗതവും, പി. ടി. എ. പ്രസിഡണ്ട് സെൽവരാജ് നന്ദിയും പറഞ്ഞു.

