മതേതര ജനാധിപത്യ സ്വഭാവങ്ങള്‍ വളരുന്ന മണ്ണാണ് ഒരോ വായനശാലകളും: കല്‍പറ്റ നാരായണന്‍

തൊട്ടില്‍ പാലം: ഒരു ദേശത്തിന്റെ മതേതര ജനാധിപത്യ സ്വഭാവങ്ങള്‍ വളരുന്ന മണ്ണാണ് ഒരോ വായനശാലകളും എന്ന് കല്‍പറ്റ നാരായണന്‍ പറഞ്ഞു. നരിക്കൂട്ടുംചാലിലെ വേദിക വായനശാല ഫെസ്റ്റിനോട് അനുബന്ധിച്ചു നടന്ന സാംസ്കാരിക സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജെ.ഡി ബാബു അദ്ധ്യക്ഷത വഹിച്ചു. നെറ്റ് ,ജെ.ആര്‍ .എഫ് റാങ്ക് ജേതാക്കളായ ജിഷ്ണു സായി, ധീരജ് പി.ദാസ് എന്നിവര്‍ക്കുള്ള ഉപഹാര സമര്‍പ്പണം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.എന്‍.ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു പി.പി.ദിനേശന്‍ മാസ്റ്റര്‍, ടി.കെ.നഫീസ.ടി.സുരേഷ് ബാബു, എസ്.ജെ. സജീവ് കുമാര്‍, കെ.സുനില്‍കുമാര്‍, തുടങ്ങിയവര്‍ സംസാരിച്ചു.

