മണക്കുളങ്ങര ക്ഷേത്ര മഹോത്സവം-ആഘോഷ കമ്മിറ്റി രൂപീകരിച്ചു

കൊലാണ്ടി: കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിലെ 2020-വർഷത്തെ ഉത്സവാഘോഷ കമ്മിറ്റി രൂപീകരിച്ചു. ആഘോഷച്ചടങ്ങുകൾ ഫെബ്രുവരി 10- മുതൽ 14- വരെ നീണ്ടുനിൽക്കുമെന്ന് ആരവാഹികൾ പറഞ്ഞു. ഉത്സവത്തിൻ്റെ ഭാഗമായി വിവിധ കലാപരിപാടികൾ അരങ്ങേറും. യോഗത്തിൽ ട്രസ്റ്റി ബോ ർഡ് ചെയർമാൻ ടി.കെ.വാസുദേവൻ നായർ അധ്യക്ഷനായി.
ആഘോഷ കമ്മിറ്റി ഭാരവാഹികളായി ടി.കെ.വാസുദേവൻ നായർ (ചെയർമാൻ ), കമലാക്ഷി അമ്മ (വൈ. ചെയർ), ടി.കെ. ദാസൻ (കൺവീനർ), കല്ലേരി ദാസൻ നായർ, ഡി.കെ. മുകുന്ദൻ (ജോ. കൺവീനർ), ടി.ടി.വിനോദ് (ട്രഷറർ), എൻ.വി.ദാമോദരൻ (കൺവീനർ, സാമ്പത്തികം) എന്നിവരെ തെരെഞ്ഞെടുത്തു.

