KOYILANDY DIARY.COM

The Perfect News Portal

മടപ്പള്ളി GVHSS ൽ ഇനി മുതൽ ആൺ കുട്ടികൾക്കും പ്രവേശനം

ഒഞ്ചിയം: മടപ്പള്ളി GVHSS ലിംഗ സമത്വത്തിൻ്റെ പാതയിൽ. ഇനി മുതൽ ഇവിടെ ആൺ കുട്ടികൾക്കും പ്രവേശനം ലഭിക്കും. പി.ടി.എയുടെയും അധ്യാപകരുടെയും നിവേദനത്തെ തുടർന്നാണ് വിദ്യാഭ്യാസ വകുപ്പ് ഇതിനായി ശിപാർശ ചെയ്തത്‌.1981-82 അധ്യയന വർഷത്തിലാണ് മടപ്പള്ളി ഗവ. ഗേൾസ് ഹയർ സെക്കൻഡറി നിലവിൽ വന്നത്. 1920ലാണ്‌ മത്സ്യ തൊഴിലാളികളുടെ മക്കൾക്ക് അക്ഷര വെളിച്ചത്തിനായി എലിമെൻ്ററി സ്കൂൾ സ്ഥാപിച്ചത്‌. പിന്നീട് അപ്ഗ്രേഡ് ചെയ്ത്‌ മടപ്പള്ളി ഫിഷറീസ് ടെക്നിക്കൽ ഹൈസ്‌കൂളായി. 1981-82ൽ വിദ്യാർഥികളുടെ എണ്ണം വർധിച്ചതിനെ തുടർന്ന് സ്കൂൾ വിഭജിച്ച്‌ പെൺകുട്ടികൾക്കു മാത്രമായി സ്‌കൂൾ സ്ഥാപിക്കുകയായിരുന്നു.

2000 ത്തിലാണ്‌ ഹയർ സെക്കൻഡറിയായി ഉയർത്തിയത്‌. 803 വിദ്യാർഥികളാണ് ഇപ്പോൾ ഹൈസ്കൂൾ വിഭാഗത്തിൽ പഠിക്കുന്നത്. യു പി–-എച്ച് എസ് വിഭാഗങ്ങളിലായി 23 ഡിവിഷനുകളുണ്ട്. സംസ്ഥാന സർക്കാർ അനുവദിച്ച മൂന്നു കോടിയുടെ കിഫ്ബി ഫണ്ടിൽ നിർമിക്കുന്ന കെട്ടിടത്തി ൻ്റെ നിർമാണം അന്തിമ ഘട്ടത്തിലാണ്. പ്ലസ് വൺ, പ്ലസ് 2 വിഭാഗങ്ങളിലായി 480 വിദ്യാർഥികളാണുള്ളത്. ഹയർ സെക്കൻഡറിയിൽ ലാബ് നിർമാണത്തിനും ഫണ്ട് അനുവദിച്ചു. എൻ. ടി. കെ പ്രമോദ് പ്രസിഡൻ്റായുള്ള പി.ടി.എ കാര്യക്ഷമമായി ഇടപെടുന്നു.  കെ. പി ധനേഷ് പ്രധാനാധ്യാപകനും  സി. കെ. നിഷ ഹയർ സെക്കൻഡറി പ്രിൻസിപ്പലുമാണ്. സർക്കാരിന്റെ വിപ്ലവകരമായ നടപടി കടലോര മേഖലയിലെ മികവുറ്റ വിദ്യാഭ്യാസ കേന്ദ്രത്തിന് പൊൻതുവലായി മാറിയിരിക്കുകയാണ്‌.

Share news

Leave a Reply

Your email address will not be published. Required fields are marked *