മഞ്ചേശ്വരത്ത് മൂന്ന് പേര്‍ ട്രെയിന്‍ തട്ടി മരിച്ചു

കാസര്‍ഗോഡ്: മഞ്ചേശ്വരത്ത് മൂന്ന് പേര്‍ ട്രെയിന്‍ തട്ടി മരിച്ചു. രണ്ട് സ്ത്രീകളും ഒരു കുട്ടിയുമാണ് ദുരന്തത്തിന് ഇരയായത്. രണ്ട് ട്രെയിനുകള്‍ കടന്നുപോകുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്.
കാസര്‍ഗോഡ് പെസോട്ട് സ്വദേശികളാണ് മരിച്ചത്. അബ്ദുള്‍ റഹ്മാന്‍റെ മകള്‍ ആയിഷ, ആമിന, എന്നിവരാണ് മരിച്ചത്. കുട്ടിയെ തിരിച്ചറിഞ്ഞിട്ടില്ല. പാളം മുറിച്ചു കടക്കുമ്പോഴാണ് അപകടമുണ്ടായത്.

