മക്കളെയും മാതാപിതാക്കളെയും വിഷം നല്‍കി കൊലപ്പെടുത്തിയ സൗമ്യ തൂങ്ങിമരിച്ച നിലയില്‍

കണ്ണൂര്‍∙ പിണറായി കൂട്ടക്കൊലപാതകക്കേസിലെ പ്രതി വണ്ണത്താംവീട്ടില്‍ സൗമ്യ(30) കണ്ണൂര്‍ വനിതാ ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍. കുടുംബത്തിലെ 3 പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് സൗമ്യ. കേസിലെ ഏക പ്രതിയാണ് സൗമ്യ. കണ്ണൂര്‍ സബ് ജയിയിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
കണ്ണൂര്‍ വനിതാ ജയിലിലെ ഡയറി ഫാമില്‍ പശുക്കളെ നോക്കുന്ന ജോലിയുണ്ടായിരുന്നു. ജയില്‍ വളപ്പില്‍ പുല്ലരിയാന്‍ പോയ സമയത്തു സാരിയില്‍ കശുമാവില്‍ തൂങ്ങി മരിക്കുകയായിരുന്നെന്നു ജയില്‍ അധികൃതര്‍ പറയുന്നു

