KOYILANDY DIARY.COM

The Perfect News Portal

മകളുടെ വിവാഹത്തിന് പണമില്ല: സ്വത്ത് പണയം വയ്ക്കാന്‍ പോകും നേരം പിതാവിന് ലോട്ടറി അടിച്ചത് 70 ലക്ഷം

മകളുടെ വിവാഹത്തിന് പണം കണ്ടെത്താന്‍ മാര്‍ഗ്ഗമില്ലാതെ വിഷമിച്ച പിതാവിനെ ഭാഗ്യ ദേവത കടാക്ഷിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ പൗര്‍ണമി ഭാഗ്യക്കുറി നറുക്കെടുപ്പിലാണ് ചുള്ളിത്തര അയറോട്ടുള്ള കൂലിപ്പണിക്കാരനായ രവീന്ദ്രന് ഒന്നാം സമ്മാനമായി 70 ലക്ഷം രൂപ ലഭിച്ചത്. ഡിസംബര്‍ രണ്ടിനാണ് മകള്‍ ഹരിതയുടെ വിവാഹം. വിവാഹത്തിന് ആവശ്യമായ പണം കണ്ടെത്താന്‍ മറ്റ് വഴിയില്ലാത്തതിനാല്‍ സ്വത്ത് പണയം വച്ച്‌ പണമെടുക്കാന്‍ തീരുമാനിച്ചിരുന്നു. തിങ്കളാഴ്ച രേഖയുമായി ബാങ്കിനെ സമീപിക്കാനിരിക്കേയാണ് ലോട്ടറിയടിച്ച വിവരം അറിയുന്നത്.

കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് രവീന്ദ്രന്‍ ഹരിത കാവേരി ലോട്ടറി സ്‌റ്റോളില്‍ നിന്ന് പൗര്‍ണമി ഭാഗ്യക്കുറിയെടുക്കുന്നത്. തിങ്കളാഴ്ച ഫലം വന്നു. ലഭിക്കുന്ന തുക കൊണ്ട് മകളുടെ കല്യാണം നടത്തണം. മകന്റെ പഠനത്തിനായി എടുത്ത വിദ്യാഭ്യാസ ലോണ്‍ അടക്കണം എന്നതൊക്കെയാണ് ഇദ്ദേഹത്തിന്റെ ആഗ്രഹം. സമ്മാനര്‍ഹമായ ടിക്കറ്റ് കേരളാ ഗ്രാമീണ്‍ ബാങ്ക് കോളിച്ചാല്‍ ശാഖാ മാനേജറെ ഏല്‍പ്പിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *