KOYILANDY DIARY.COM

The Perfect News Portal

മകരവിളക്ക് ഉത്സവത്തോട് അനുബന്ധിച്ച്‌ നാളെ മുതല്‍ സന്നിധാനത്ത് കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ചുമതലയേല്‍ക്കും

പത്തനംതിട്ട: മകരവിളക്ക് ഉത്സവത്തോട് അനുബന്ധിച്ച്‌ സന്നിധാനത്തെ സുരക്ഷാ ക്രമീകരണങ്ങള്‍ അന്തിമ ഘട്ടത്തിലാണെന്ന്‌ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി നാളെ മുതല്‍ സന്നിധാനത്ത് കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ചുമതലയേല്‍ക്കും. പോക്കറ്റടി, മോഷണം എന്നിവ തടയുന്നതിന് കേരളാ പൊലീസും, മറ്റ് സംസ്ഥാന പൊലീസും ചേര്‍ന്ന പ്രത്യേക സംഘം സന്നിധാനം സ്‌റ്റേഷന് കീഴില്‍ പ്രവര്‍ത്തിക്കും.

ഇതിനു പുറമെയാണ് മകരജ്യോതി ദര്‍ശിക്കുന്നതിനായി കെട്ടിടങ്ങളുടെയും, മരങ്ങളുടെയും മുകളില്‍ കയറുന്ന തീര്‍ഥാടകരെ പിന്‍തിരിപ്പിക്കാന്‍ പ്രത്യേക പൊലീസ് സംഘത്തിനും രൂപം നല്‍കും. പുല്ലുമേട്, പാഞ്ചാലിമേട് എന്നിവിടങ്ങളില്‍ സുരക്ഷ ഇരട്ടിപ്പിക്കും.മകരവിളക്ക് ദര്‍ശനം കഴിഞ്ഞ് തീര്‍ഥാടകര്‍ അപകടരഹിതമായി മലയിറങ്ങുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായും ആഭ്യന്തര മന്ത്രി പറഞ്ഞു. നിലവില്‍ ഉള്ള പൊലീസ് സംവിധാനത്തിന് പുറമെയാണ് 4000ത്തിലധികം ഉദ്യോഗസ്ഥരെ മകരവിളക്ക് ഡ്യൂട്ടിക്കായി സന്നിധാനത്ത് എത്തിക്കുന്നത്.

Share news