KOYILANDY DIARY

The Perfect News Portal

ജയലളിതയ്‌ക്കെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസ്: കര്‍ണാടക സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഇന്ന് പരിഗണിക്കും

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജെ ജയലളിതയെ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കുറ്റവിമുക്തയാക്കിയ കര്‍ണാടക ഹൈക്കോടതി വിധിയില്‍ പിഴവുകളുണ്ടെന്ന് കാണിച്ച്‌ കര്‍ണാടക സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഇന്ന് പരിഗണിക്കും. ജസ്റ്റിസ് മാരായ പി സി ഘോഷ്, അമിതാ റോയ് എന്നിവരടങ്ങിയ ബഞ്ചാണ് വാദം കേള്‍ക്കുക.നേരത്തെ ബഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് ആര്‍ കെ അഗര്‍വാളിന് പകരമാണ് ജസ്റ്റിസ് ആമിതാ റോയ്‌യെ പുതിയതായി ബഞ്ചില്‍ ഉള്‍പ്പെടുത്തിയത്. അപ്പീലില്‍ തുടര്‍ച്ചയായി വാദം കേള്‍ക്കാനാണ് കോടതിയുടെ തീരുമാനം. വാദത്തിന് മുന്നോടിയായി പ്രധാന വിഷയങ്ങള്‍ എഴുതി നല്‍കുന്നതിനായി എല്ലാ കക്ഷികള്‍ക്കും കോടതി നിര്‍ദേശം നല്‍കിയിരുന്നു.ജയലളിത മുഖ്യമന്ത്രിയായിരിക്കേ 1991 മുതല്‍ 96 വരെയുള്ള കാലയളവില്‍ 66 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചുവെന്നാണ് കേസ്.