ഭിന്നശേഷിക്കാര്‍ക്കുള്ള പുസ്തകങ്ങളും മറ്റു പഠന സാമഗ്രികളും വിതരണം ചെയ്തു

ഫാറൂഖ് കോളേജ്: റൗസത്തുല്‍ ഉലൂം അറബിക് കോളേജിലെ എന്‍.എസ്.എസ്. യൂണിറ്റ് രാമനാട്ടുകരയില്‍ പ്രവര്‍ത്തിക്കുന്ന ഭിന്നശേഷിക്കാര്‍ക്കുള്ള ബഡ്സ് സ്പെഷ്യല്‍ സ്കൂളിന് പുസ്തകങ്ങളും മറ്റു പഠന സാമഗ്രികളും വിതരണം ചെയ്തു.
പഠന സാമഗ്രികളുടെ വിതരണം രാമനാട്ടുകര മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍ വാഴയില്‍ ബാലകൃഷ്ണന്‍ നിര്‍വ്വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. മുസ്തഫ ഫാറൂഖി അധ്യക്ഷത വഹിച്ചു. മുന്‍സിപ്പാലിറ്റി സ്റ്റാന്റിംഗ് കമ്മിറ്റി വൈസ് ചെയര്‍പേഴ്സണ്‍ സജ്ന ആശംസകള്‍ അര്‍പ്പിച്ചു. പ്രോഗ്രാം ഓഫീസര്‍ ഷഹദ് ബിന്‍ അലി സ്വാഗതവും യൂണിറ്റ് സെക്രട്ടറി മുഹമ്മദ് റമീസ് കെ.എം. നന്ദിയും പറഞ്ഞു.

പരിപാടിയില്‍ എന്‍.എസ്.എസ് വളണ്ടിയേഴ്സ് അന്തേവാസികളോടൊന്നിച്ച് വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. സക്കരിയ, ത്വയ്യിബ്, മുഹമ്മദ് ഫല്‍ഹാന്‍, അര്‍ഷദ് എന്നിവര്‍ നേതൃത്വം നല്‍കി.

