ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു

കൊല്ലം: ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു. കൊല്ലം അഞ്ചാലുംമൂടിലാണ് സംഭവം. അഞ്ചലാംമൂട് ചെമ്മക്കാവ് രതീഷ് ഭവനില്‍ രാജന്‍പിള്ളയാണ്(65) ഭാര്യ രമണിയെ(60) വെട്ടി പരിക്കേല്‍പ്പിച്ച ശേഷം തൂങ്ങിമരിച്ചത്. ഭര്‍ത്താവിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ രമണിയെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ സംഭവം പുറംലോകമറിഞ്ഞത്. റിട്ടയേര്‍ഡ് റെയില്‍വേ ഉദ്യോഗസ്ഥനായ രാജന്‍പിള്ള ഭാര്യയെ വെട്ടിയ ശേഷം ശൂചിമുറിയില് തൂങ്ങിമരിക്കുകയായിരുന്നു. വെട്ടേറ്റ ഭാര്യ മരിച്ചെന്ന് കരുതിയാവും രാജന്‍പിള്ള ജീവനൊടുക്കിയതെന്നാണ് പോലീസിന്റെ നിഗമനം. കഴിഞ്ഞദിവസം രാത്രി ഇരുവരും തമ്മില്‍ വഴക്കിട്ടിരുന്നു. ഈ വഴക്കിനൊടുവിലാണ് രാജന്‍പിള്ള രമണിയെ വെട്ടിപരിക്കേല്‍പ്പിച്ചത്.

വീട്ടിനുള്ളില്‍ രക്തത്തില്‍ കുളിച്ചു കിടന്നിരുന്ന രമണിയ്ക്ക് ജീവനുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ആരോഗ്യനില അതീവഗുരുതരമായി തുടരുന്ന രമണിയ്ക്ക് ഇതുവരെ ബോധം തെളിഞ്ഞിട്ടില്ല. രാജന്‍പിള്ളയുടെ മൃതദേഹം പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം വീട്ടില്‍ നിന്നും ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംസ്കാരം പിന്നീട് നടക്കും. സംഭവത്തില്‍ പോലീസ് അന്വേഷണം നടന്നുവരികയാണ്.

