KOYILANDY DIARY.COM

The Perfect News Portal

ഭാരതീയ മത്സ്യ പ്രവർത്തക സംഘം സംസ്ഥാന സമ്മേളനം കൊയിലാണ്ടിയിൽ

കൊയിലാണ്ടി: ഭാരതീയ മത്സ്യ പ്രവർത്തക സംഘത്തിന്റെ 20-ാമത് സംസ്ഥാന സമ്മേളനം മെയ് 7, 8 തീയ്യതികളിൽ കൊയിലാണ്ടിയിൽ വെച്ച്  നടക്കും. സമ്മേളനത്തിൽ കേന്ദ്ര ഫിഷറീസ് വകുപ്പ് സഹമന്ത്രി ഡോക്ടർ എൽ. മുരുകൻ, മുൻ ഡി.ജി.പി ജേക്കബ് തോമസ് ഐ.പി.എസ്, സീമ ജാഗരൺ, മഞ്ച് ദേശീയ സഹസംയോജ ക്ക് പി. പ്രദീപൻ തുടങ്ങിയവർ പങ്കെടുക്കും. സമ്മേളനത്തിൻറെ സ്വാഗത സംഘ രൂപീകരണം കൊയിലാണ്ടി ഗുരുജി വിദ്യാനികേതനിൽ വച്ച് നടന്നു. യോഗത്തിൽ സംസ്ഥാന അധ്യക്ഷൻ പി. പി ഉദയ ഘോഷ്, സംസ്ഥാന ജനറൽ സെക്രട്ടറി സി. ആർ. രാജേഷ്, സംഘടനാ സെക്രട്ടറി ടി.കെ കുട്ടൻ തുടങ്ങിയവർ പങ്കെടുത്തു.

സ്വാഗത സംഘം രക്ഷാധികാരി മാരായി സുമേധ (അമൃത ചൈതന്യ അമൃതാനന്ദമയീ മഠം), സുന്ദര നന്ദ ജി (മഹാരാജ ശ്രീ രാമകൃഷ്ണ മഠം), വി. എം രാമകൃഷ്ണൻ, കെ. പി രാധാകൃഷ്ണൻ, എൻ. പി രാധാകൃഷ്ണൻ, ശ്രീനിവാസൻ മാറാട് ചെയർമാൻ, മുരളീധർ ഗോപാൽ, വൈസ് ചെയർമാൻമാർ സുരേഷ് വി. വി. അഡ്വ.വി. സത്യൻ, കെ. പ്രദീപ് കുമാർ, അനിരുദ്ധൻ പൊയിൽകാവ്, വി.കെ ജയൻ, ജനറൽ കൺവീനർ വി. പ്രഹ്ലാദൻ, കൺവീനർമാർ എ. കരുണാകരൻ, ജയ് കിഷ് മാസ്റ്റർ, മുരളി മാസ്റ്റർ, പി.ടി.ശ്രീലേഷ് പൂക്കാട്, സിന്ധു സുരേഷ് (കൗൺസിലർ), ഖജാൻജി എം. ജി സംജാത്, സാമ്പത്തികം ചെയർമാൻ സന്തോഷ് പി. പി, കൺവീനർ വി. കെ രാമൻ, പ്രചരണം ചെയർമാൻ പി.പി. മണി, കൺവീനർ പി. സച്ചിദാനന്ദൻ, ഭക്ഷണം ചെയർമാൻ വി. കെ മുകുന്ദൻ, കൺവീനർ കെ. കെ വൈശാഖ്, മീഡിയ ചെയർമാൻ അബിൻ അശോക്, കൺവീനർ പി .പി . സുധീർ, സ്റ്റേജ് ലൈറ്റ് ആൻഡ് സൗണ്ട് ചെയർമാൻ  പി.പി. വിനായകൻ, കൺവീനർ എ.കെ. സുനിൽകുമാർ, അക്കമഡേഷൻ ചെയർമാൻ വി.കെ. സുധാകരൻ, കൺവീനർ കെ.പി. മണി  ഗതാഗതം, കെ.വി. സുരേഷ് കൺവീനർ, പ്രജോഷ് ശുചീകരണ ചെയർമാൻ, ധനേഷ് ടി. പി മഹിളാ വിഭാഗം  ചേർപേഴ്സൺ, പ്രസീത ഹരീന്ദ്രൻ കൺവീനർ, അഡ്വക്കേറ്റ് വിനീഷ അധികാരി വിഭാഗം ചെയർമാൻ, അഡ്വക്കേറ്റ് എൻ അജീഷ് കൺവീനർ, ദയ നന്ദൻ പി.കെ അലങ്കാരം, മധുസൂദനൻ കെ. കൺവീനർ, പി.പി.രാജേഷ്.

Share news

Leave a Reply

Your email address will not be published. Required fields are marked *