ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി
സുറത്: രഹസ്യ ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി. അന്പര്‍ നഗറിലാണ് സംഭവം. 30കാരിയായ യുവതിയാണ് കൊലചെയ്യപ്പെട്ടത്. ഭാര്യയായ കിരണ്‍ ദേവിയെ കൊലപ്പെടുത്തിയതില്‍ ശ്യാം ബധൂര്‍(33) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. കിരണിന്‍റെ കഴുത്തറുത്ത് ശ്യാം കൊലപ്പെടുത്തുകയായിരുന്നു.
തുടര്‍ന്ന് കിരണിന്‍റെ തലയും കൈകളും കാലുകളും ശ്യാം അറുത്ത് മാറ്റി. ചില ശരീര ഭാഗങ്ങള്‍ ഇയാള്‍ സമീപമുള്ള നദിയില്‍ ഉപേക്ഷിച്ചു.ശ്യാമിന്‍റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ സമീപവാസികളാണ് സംഭവം പോലീസിനെ അറിയിച്ചത്. തുടര്‍ന്ന് പോലീസ് എത്തി നടത്തിയ പരിശോധനയില്‍ വീടിനുള്ളില്‍ നിന്നും കിരണിന്‍റെ ബാക്കി ശരീര ഭാഗം ലഭിച്ചു. ഇത് പോസ്റ്റ്മോര്‍ട്ടത്തിനായി പോലീസ് അയച്ചിട്ടുണ്ട്.

പോലീസ് വീട്ടില്‍ എത്തുന്നതിന് മുമ്പ് ശ്യാം വീട്ടില്‍ നിന്നും രക്ഷപെട്ടിരുന്നു. ഇയാളെ പിന്നീട് പോലീസ് പിടികൂടി. രണ്ട് ദിവസം മുന്പ് ശ്യാമും കിരണും തമ്മില്‍ വാഗ്വാദമുണ്ടായതായി സമീപവാസികള്‍ പറഞ്ഞു.

