കൊയിലാണ്ടി: ഏഴു കുടിക്കൽ കുറുംബാ ഭഗവതി ക്ഷേത്ര താലപ്പൊലി മഹോൽസവത്തിൻ്റെ ഭാഗമായുള്ള ആഘോഷ വരവ് ഭക്തി സാന്ദ്രമായി. വാദ്യമേളങ്ങൾ, മുത്തുകുടകൾ, താലപ്പൊലിയേന്തിയ കുട്ടികളും, സ്ത്രീകളും അണിനിരന്ന വരവിന് മാറ്റുകൂട്ടി. ഇന്നാണ് വെള്ളിയാഴ്ച താലപ്പൊലി എഴുന്നള്ളിപ്പ്.