ബ്രഹ്മം- ഓള്‍ കേരള സയന്‍സ് ഫെസ്റ്റ് ജനുവരി 23 മുതല്‍

കോഴിക്കോട്: ദേവഗിരി കോളേജിലെ ഫിസിക്‌സ് വിഭാഗം നടത്തുന്ന ബ്രഹ്മം- ഓള്‍ കേരള സയന്‍സ് ഫെസ്റ്റ് ജനുവരി 23 മുതല്‍ 25 വരെ നടക്കും. ശാസ്‌ത്രോത്സവത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. ഇതിന്റെ ഭാഗമായി ഫയര്‍ഫോഴ്‌സ് കോളേജില്‍ മോക്ഡ്രില്‍ നടത്തി. ഒപ്റ്റിക്കല്‍ സൊസൈറ്റി ഓഫ് അമേരിക്കയുടെ സഹകരണത്തോടെ നടത്തുന്ന ബ്രഹ്മത്തിന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ശാസ്ത്ര പ്രദര്‍ശന വേദികള്‍, എക്‌സിബിഷന്‍ സ്റ്റാളുകള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്. ഡോ. പി.ആര്‍. വെങ്കിട്ടരാമന്‍ നയിക്കുന്ന കരിയര്‍ ഗൈഡന്‍സ് ക്ലാസ്, ചലച്ചിത്ര പ്രദര്‍ശനം, കോളേജ് വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരം തുടങ്ങിയവ ഉണ്ട്. രജിസ്‌ട്രേഷന് ബന്ധപ്പെടുക, ഫോണ്‍: 9895413458.
